മുറിവുണങ്ങാത്ത 13 വർഷങ്ങൾ; ഷുക്കൂർ അനുസ്മരണം നടത്തി ജില്ലാ എം.എസ്.എഫ്

മുറിവുണങ്ങാത്ത 13 വർഷങ്ങൾ; ഷുക്കൂർ അനുസ്മരണം നടത്തി ജില്ലാ എം.എസ്.എഫ്




പുഞ്ചാവി: സിപിഐഎം കൊലപാതക രാഷ്ട്രീയത്തിൻ്റെ ഓർമപ്പെടുത്തലായി അരിയിൽ ഷുക്കൂറിൻ്റെ 13ാം വർഷിക അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എം. എസ് എഫ് ജില്ലാ പ്രസിഡന്റ്‌ സയ്യിദ് താഹ ചെരൂറിന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് സദ്ദാം മുക്കിൽ നടന്ന പൊതുസമ്മേളനത്തിൽ അരിയിൽ ഷുക്കൂറിൻ്റെ ത്യഗോചല ജീവിതവും രക്തസാക്ഷിത്വവും കേട്ടറിയാനും ഓർമ്മകൾ പുതുക്കാനും നൂറു കണക്കിന് മനുഷ്യർ ഒത്തുചേർന്ന പരിപാടി എം. എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. കെ നജാഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ.എ ഖാലിദ് മുഖ്യ പ്രഭാഷണം നടത്തി.എം. എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനസ് എതിർത്തോട്, സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ അസീസ് കളത്തൂർ,എം. എസ്. എഫ് സംസ്ഥാന കമ്മിറ്റി അംഗം ജാബിർ തങ്കയം, മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ എം.കെ റഷീദ്, ജന.സെക്രട്ടറി കെ കെ ജാഫർ, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ സലാം ബെളിഞ്ചം, ജോ. സെക്രട്ടറി നാസിർ ബോവിക്കാനം, കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ നദീർ കൊത്തിക്കാൽ, ജന.സെക്രട്ടറി റമീസ് ആറങ്ങാടി, ഷാനിദ് നെല്ലിക്കട്ട, അൻസാഫ് കുന്നിൽ, യാസീൻ മീനാപീസ്,ശിഹാബ് പുണ്ടൂർ,ഹാരിസ് ബദരിയ നഗർ, സലാം മീനാപീസ്, റംഷീദ് തോയമ്മൽ, റഷീദ് ഫൈസി, അസീബ് ഞാനികടവ്, സിയാദ് പുഞ്ചാവി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സവാദ് അംഗടിമുഗർ സ്വാഗതവും ട്രഷറർ ജംഷീദ് ചിത്താരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments