സൗത്ത് ചിത്താരിയിൽ റമദാൻ പ്രഭാഷണവും ലഹരി വിരുദ്ധ ക്യാമ്പയിനും നാളെ തുടങ്ങും

സൗത്ത് ചിത്താരിയിൽ റമദാൻ പ്രഭാഷണവും ലഹരി വിരുദ്ധ ക്യാമ്പയിനും നാളെ തുടങ്ങും




കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  'ബാബു റയ്യാൻ 2025' റമദാൻ പ്രഭാഷണ പരമ്പരക്ക് നാളെ തുടക്കമാകും. മാർച്ച് 2 മുതൽ 28 വരെ എല്ലാദിവസവും രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണിവരെ സൗത്ത് ചിത്താരി ഹയാത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി  ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിക്കുമെന്ന്  മഹല്ല് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


സൗത്ത് ചിത്താരി മഹല്ല് ഖത്തീബ് സൂഫി ബാഖവി കുറ്റിയാടിയാണ് വിവിധ വിഷയങ്ങളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രഭാഷണത്തിന് നേതൃത്വം നൽകുന്നത്. ഞായറാഴ്ചകളിൽ  പ്രമുഖ പണ്ഡിതന്മാരാണ്  പ്രഭാഷണത്തതിനെത്തുന്നത്.


മാർച്ച് 9 ഞായർ 'യുവതയുടെ അപധ സഞ്ചാരം' എന്ന വിഷയത്തിൽ അസീസ് അഷ്റഫി പാണത്തൂരും  മാർച്ച് 16 ഞായർഅഷറഫ് റഹ്മാനി ചൗക്കി 'ബദർ നൽകുന്ന സന്ദേശം' എന്ന വിഷയത്തിലും മാർച്ച് 23 ഞായർ 'ലൈലത്തുൽ ഖദർ' എന്ന വിഷയത്തിൽ സാക്കിർ ദാരിമി വളക്കൈയ്യും പ്രഭാഷണം നടത്തും.


സമൂഹത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ശക്തമായ ലഹരി വിരുദ്ധ ബോധവത്കരണവുമായി സൗത്ത് ചിത്താരി ജമാഅത്ത് മുന്നിട്ടിറങ്ങുകയാണ്. അതിന്റെ ഭാഗമായി വീടുകൾ തോറും ലഘുലേഖ വിതരണവും ബോധവത്കരണവും ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.


പത്രസമ്മേളനത്തിൽ  സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ, സെക്രട്ടറി ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ, ജമാഅത്ത് ചീഫ് ഇമാം സൂഫി ബാഖവി,  ഹബീബ് കൂളിക്കാട്, ഹാറൂൺ ചിത്താരി എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments