അതിഞ്ഞാൽ: അതിഞ്ഞാൽ മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഉമരിയ്യ കോളേജ് ഓഫ് തർഖിയത്തുൽ ഹുഫാളിന്റെ അഡ്മിഷൻ പ്രചാരണാർത്ഥം 2025 മാർച്ച് 22,23 തീയ്യതികളിലായി സംഘടിപ്പിക്കുന്ന ഉമരിയം '25 ഉത്തര കേരള ദക്ഷിണ കന്നഡ ഹിഫ്‌ള് മത്സരവും പ്രഭാഷണ-പ്രാർത്ഥന സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു
അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് എം എം മുഹമ്മദ് ഹാജിഉദ്ഘാടനം നിർവ്വഹിച്ചു, ജമാഅത്ത് ഖത്തീബ് അബുൽ ഖാദർ അസ്ഹരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി കോളജ് പ്രിൻസിപ്പാൾ ഹാഫിള് ഇർഷാദ് തർഖവി ഹൈത്തമി ഉപ്പള,ജനറൽ കൺവീനർ പാലാട്ട് ഹുസൈൻ ഹാജി, വർക്കിംഗ് കൺവീനർ അഹമ്മദ് അഷറഫ് ഹന്ന,
ബി മുഹമ്മദ് ഹാജി, അറബിക്കാടത്ത്
ഖാലിദ് ഹാജി.
സി എച്ച് റിയാസ്, കെ കെ അബ്ദുല്ല ഹാജി,തെരുവത്ത് മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞി മൊയ്തീൻ,റമീസ് മട്ടൻ, മൗവ്വൽ മുഹമ്മദ് കുഞ്ഞി ഹാജി,കാഞ്ഞിരായിൽ മുഹമ്മദ് കുഞ്ഞി ഹാജി, മൗവ്വൽകുഞ്ഞബ്ദുല്ല ഹാജി, പി എം ഫൈസൽ, മുത്തലിബ് പാരീസ്
എന്നിവർ സംബന്ധിച്ചു .
കാസർഗോഡ്,കണ്ണൂർ,ദക്ഷിണ കന്നഡ ജില്ലക്കാരോ ജില്ലയിൽ പഠിക്കുന്നവരോ ആയ 18 വയസ്സ് കവിയാത്ത ഹാഫിളുകൾക്കാണ് മത്സരത്തിൽ അവസരം.യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് 33,333,22,222,11,111 രൂപ ക്യാഷ് അവാർഡ് നൽകപ്പെടുന്നതാണ്. വിശദ വിവരങ്ങൾക്ക് :9895345589
0 Comments