കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽനിന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള എനർജി ഡ്രിങ്കായ ബ്ലാക്ക് സിംബ - ടാറ്റാ സിംബ കാർഗോ വാഹനം ലോഞ്ചിങ്ങും പോപ്പി ലെമൺ ഡ്രിങ്ക് പുനരവതരണവും നടന്നു. ടാറ്റയുടെ വിങ്ങർ കാർഗോ വാഹനത്തിന്റെ 2025 ആദ്യത്തെ ഡെലിവറിയാണ് ബ്ലാക്ക് സിംബക്കായി നിർമിച്ചു നൽകിയത്. അതുകൊണ്ട് തന്നെ ഈ വാഹനം ഇനി ടാറ്റ വിങ്ങർ ബ്ളാക്ക് സിംബ എന്ന പേരിലാണ് അറിയപ്പെടുക. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിച്ച ബ്ലാക്ക് സിംബയുടെ പുതിയ ലെമൺ ഫ്ലേവർ 'പോപ്പി ലെമൺ' ജി എസ് ടി ജോയിന്റ് കമ്മീഷണർ ജയരാജ് ലോഞ്ച് ചെയ്തു. മൻസൂർ ഹോസ്പിറ്റൽ ഡയറക്ടർ ഖാലിദ് സി പാലക്കി ആദ്യ വില്പന സ്വീകരിച്ചു, ടാറ്റ മോട്ടോർസ് സ്റ്റേറ്റ് ഹെഡ് രോഹിത്, മലബാർ ഹെഡ് റസൽ, സെയിൽസ് ഹെഡ് സിതാര, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ നാദിറ മെഹ്റിൻ, അഡ്വ: അജയൻ, രഞ്ജു ജോയ് എന്നിവർ സംബന്ധിച്ചു.
0 Comments