കാഞ്ഞങ്ങാട് : ന്യൂനപക്ഷ വികസന ഫണ്ട് വെട്ടി കുറക്കുകയും ത്രിതല പഞ്ചായത്തുകളുടെ അധികാരങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന പിണറായി ഭരണ കൂടത്തിന്റെ ധിക്കാരപൂർണമായ നിലപാടുകൾ തിരുത്തണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അജാനൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ഏപ്രീൽ നാലിന് തെക്കേപുറത്ത് രാപകൽ സമരം നടത്താൻ പഞ്ചായത്ത് സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയർമാൻ മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വൺഫോർ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. വന്യജീവി അക്രമണങ്ങളിൽ നിന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ കഴിയാത്ത സർക്കാർ സമീപനം തിരുത്തണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് ഏപ്രീൽ 10ന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിൽ ജില്ലാ യുഡിഎഫ് നടത്തുന്ന മാർച്ച് വിജയിപ്പിക്കുവാനും, തീരദേശ നിയമം തീരദേശ പാത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നടപടികൾക്കെതിരെ ഏപ്രീൽ 21 ന് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന തീരദേശ ജാഥയുടെ നെല്ലിക്കുന്നിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്തിൽ നിന്നും 100പേരെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു. കൺവീനർ പി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
യുഡിഎഫ് മണ്ഡലം കൺവീനർ ബഷീർ വെള്ളിക്കോത്ത് വിശദീകരണ പ്രഭാഷണം നടത്തി. ഹമീദ് ചേരെക്കാടത്ത്, പി. എം ഫാറൂഖ്,സി.വി. തമ്പാൻ,ബഷീർ ചിത്താരി, ശ്രീനിവാസൻ മടിയൻ, എ. വി. വേണോഗോപാൽ, ഖാലിദ് അറബിക്കാടത്ത്, കെ. രവീന്ദ്രൻ,സി. എച്ച്. ഹംസ, പി.എച്ച്. അയ്യൂബ്,സി. കുഞ്ഞാമിന, ലക്ഷ്മീ തമ്പാൻ, ഷക്കീല ബദറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു കൃഷ്ണൻ താനത്തുങ്കാൽ നന്ദി പറഞ്ഞു
0 Comments