അജാനൂർ:അതിഞ്ഞാൽ ഉമരിയ്യ കോളേജിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ഉമരീയം 25, ഉത്തരകേരള ദക്ഷിണ കന്നഡ ഹിഫ്ള് മത്സരവും മത പ്രഭാഷണവും പ്രാർത്ഥനാ സദസ്സിന് ഉജ്ജ്വല പരിസമാപ്തി.
രണ്ടാം ദിവസം നടന്ന ഹിഫ്ള് ഗ്രാൻഡ് ഫിനാലെ മത്സരത്തിൽ കേരളത്തിന കത്തും പുറത്തുനിന്നുമായി നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മത്സരാർത്ഥികൾക്ക് കേഷവാർഡും ഉപഹാര വിതരണവും നടത്തി.
സമാപന സമ്മേളനം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ ഉദ്ഘാടനം ചെയ്തു. ടി ടി അബ്ദുൽ ഖാദർ അസ്ഹരി പ്രാർത്ഥന നടത്തി.
ചെയർമാൻ വി കെ അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു, ജനറൽ കൺവീനർ പാലാട്ട് ഹുസൈൻ ഹാജി സ്വാഗതം പറഞ്ഞു. വർക്കിംഗ് കൺവീനർ അഹമ്മദ് അഷറഫ് ഹന്ന നന്ദി പറഞ്ഞു.
പ്രിൻസിപ്പാൾ ഹാഫിള് ഇർഷാദ് തർഖവി ഹൈത്തമി ഉപ്പള ഉമരീയം സന്ദേശം നടത്തി.
സി എച്ച് സുലൈമാൻ, ഉസ്താദ് ഷറഫുദ്ധീൻ, എം എം മുഹമ്മദ് കുഞ്ഞി ഹാജി, ബി മുഹമ്മദ് ഹാജി, പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, ഖാലിദ് അറബിക്കാടത്ത്, റിയാസ് സി എച്ച്, തെരുവത്ത് മൂസ ഹാജി,പി.എം ഹസ്സൻ ഹാജി, ഡോ:അബൂബക്കർ, കെ.കെ അബ്ദുല്ല ഹാജി, പി.എം ഫാറൂഖ് ഹാജി, മണ്ഡ്യൻ അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു
0 Comments