പുത്തൻ കാറിൽ കടത്തിയ എം.ഡി.എം.എയുമായി ചെറുവത്തൂരിലെ യുവ വ്യാപാരി അറസ്റ്റിൽ

പുത്തൻ കാറിൽ കടത്തിയ എം.ഡി.എം.എയുമായി ചെറുവത്തൂരിലെ യുവ വ്യാപാരി അറസ്റ്റിൽ



കാഞ്ഞങ്ങാട്: എംഡി എം എ കൈവശം വെച്ച ചെറുവത്തൂരിലെ യുവ വ്യാപാരി അറസ്റ്റിൽ. ചെറുവത്തൂരിലെ ടൈൽ വ്യാപാരിയും ഉദിനൂർ പരുത്തിച്ചാൽ സ്വദേശിയുമായ എസി മുഹമ്മദ് ഷബീറി(42)നെയാണ്‌ ചന്തേര ഇൻസ്പെക്ടർ കെ പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ പിലിക്കോട് മട്ടലായി ദേശീയപാതയിൽ നടന്ന വാഹന പരിശോധനയിലാണ് വ്യാപാരി കുടുങ്ങിയത്. പുത്തൻ കാറിലാണ് വ്യാപാരി എത്തിയത്. കാർ തടഞ്ഞു നിർത്തിയപ്പോൾ വ്യാപാരിയുടെ പരിഭ്രമം കണ്ടപ്പോൾ പൊലീസിന് സംശയം തോന്നി. തുടർന്ന് നടന്ന പരിശോധനയിൽ സംശയാസ്പദമായി ഒന്നും വാഹനത്തിനുള്ളിൽ കണ്ടെത്തിയില്ല. ദേഹ പരിശോധനയ്ക്കിടെ പാന്റിന്റെ കീശയിൽ ഉണ്ടായിരുന്ന ഐഫോൺ കവറിനുള്ളിൽ എംഡി എം എ കണ്ടെത്തി. സ്വന്തം ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാൻ വാങ്ങിയതാണെന്ന് ഷബീർ പൊലീസിനോട് പറഞ്ഞു. സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറിൽ 2 ഗ്രാം എംഡി എംഎം ആണ് കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐമാരായ ലക്ഷ്മണൻ, ഷൈലജ, സിപിഒ ഹരീഷ് കുമാർ, ഡ്രൈവർ സുരേഷ് എന്നിവരാണ് പരിശോധക സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments