കാഞ്ഞങ്ങാട്: കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് മുട്ടംന്തല യൂണിറ്റ് റമളാൻ റിലീഫും മെഡിക്കൽ കിറ്റ് വിതരണവും നടത്തി. മുട്ടു ന്തല ജമാഅത്ത് കമ്മിറ്റി വൈസ്പ്രസിഡന്റ് മൊയ്തുമമ്മു ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഹാജി സൺ ലൈറ്റ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് രോഗികൾക്കുള്ള മെഡിക്കൽ കിറ്റ് വിതരണം ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുർ ഖാദർ ഹാജി റഹ്മത്ത് നിർവ്വഹിച്ചു . റമളാൻ റിലീഫ് വിതരണം വാർഡ് മെമ്പറും, ജമാഅത്ത് സെക്രട്ടറി യു മായ ഇബ്രാഹിം ആവി ക്കൽ ഇസ്മായിൽ മൗലവിക്ക് നൽകി നിർവ്വഹിച്ചു .വി.സി.അബ്ദുള്ള സഅദി, അബ്ദുൾ ഹമീദ് മൗലവികൊള വയൽ, സത്താർ പഴയ കടപ്പുറം, സുബൈർ പടന്നക്കാട്, മജീദ്, നൗഷാദ് ചുള്ളിക്കര, നാസർ, ശിഹാബ്, മജീദ് എന്നിവർ പ്രസംഗിച്ചു. അബ്ദുൾ ജബ്ബാർ തങ്ങൾപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശാഫി സഖാഫി സ്വാഗതവും, റശീദ് മുട്ടു ന്തല നന്ദിയും പറഞ്ഞു.
0 Comments