ഇമ്മാനുവൽ സിൽക്‌സിൽ ഷോപ്പിംഗ് ഫെസ്റ്റിവലിനു തിരി തെളിഞ്ഞു

ഇമ്മാനുവൽ സിൽക്‌സിൽ ഷോപ്പിംഗ് ഫെസ്റ്റിവലിനു തിരി തെളിഞ്ഞു



  കാഞ്ഞങ്ങാട് :- ടെക്സ്റ്റൈൽ രംഗത്തെ ഫാഷന്റെ  പര്യായമായി മാറിയ ഇമ്മാനുവൽ സിൽക്സിൽ  വിഷു, ഈസ്റ്റർ മെഗാ ഷോപ്പിംഗ് ഫെസ്റ്റിവലിനു തുടക്കമായി. ഷോറൂമിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കൺ അവാർഡ് നേടിയ ശ്രീവിദ്യ. എം നെ ചടങ്ങിൽ ആദരിച്ചു. വിഷുവിനെയും ഈസ്റ്റർനെയും വരവേൽക്കാനായി, കസ്റ്റമേഴ്‌സിനായി ഇമ്മാനുവൽ സിൽക്‌സ് ഒരുക്കിയിരിക്കുന്നത് ബഡ്ജറ്റ് ഫ്രണ്ട്‌ലി പർച്ചേസ് ആണ്.149 രൂപ മുതൽ തുടങ്ങുന്ന ലേഡീസ് വെയർ, 145 രൂപ മുതലുള്ള കിഡ്സ്‌ വെയർ, 199 രൂപ മുതലുള്ള സാരികൾ, 199 രൂപ മുതലുള്ള ജന്റ്സ് വെയർ എന്നിവയാണ് ഈ വർഷത്തെ വിഷു ഈസ്റ്ററിന്റെ ഹൈലൈറ്റ്. ഏതു പ്രായക്കാർക്കും അനുയോജ്യമായ വസ്ത്രങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച കസ്റ്റമർ സർവീസ്സിൽ കസ്റ്റമറിലേക്ക് എത്തിക്കുന്നു. വെഡ്ഡിംഗ് സ്വപ്നങ്ങൾക്ക് മാറ്റു കൂട്ടുന്ന മംഗല്യ വസ്ത്രങ്ങളുടെ ഏറ്റവും വിപുലമായ കളക്ഷൻ ആണ് ഇമ്മാനുവൽ സിൽക്‌സിൽ ഉള്ളത്. 1999 രൂപയിൽ തുടങ്ങുന്ന വെഡ്ഡിംഗ് സാരികൾ, ലാച്ചകൾ തുടങ്ങിയവയുടെ അതിശയിപ്പിക്കുന്ന കളക്ഷൻ ആണ് ഇമ്മാനുവൽ സിൽക്‌സിൽ ഉള്ളത്.ടീനേജ് സ്വപ്നങ്ങൾക്ക് നിറം പകരാനുള്ള ലേഡീസ് കുർത്തികൾ വെസ്റ്റേൺ വെയ്റുകൾ സൽവാർ സ്യൂട്ട്കൾ എന്നിവയുടെ ഏറ്റവും മികച്ച  ശേഖരവും ആണ് ഇമ്മാനുവലിൽ ഉള്ളത്. കുട്ടികളുടെയും ജന്റ്സിന്റെയും നിരവധിയായ ഫാഷൻ ട്രെൻഡി വസ്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ വിഷുവിനെ വർണാഭമാക്കാൻ ട്രെഡിഷണൽ ദാവണി സെറ്റുകൾ, സെറ്റുമുണ്ടുകൾ, സെറ്റുസാരികൾ കസവു മുണ്ടുകൾ തുടങ്ങിയവരുടെ അമ്പരപ്പിക്കുന്ന, വിലക്കുറവും സെലക്ഷനുകളും ഉള്ള വസ്ത്രങ്ങളാണ് വിഷു, ഈസ്റ്റർ ഫെസ്റ്റിന്റെ പ്രത്യേകത.

 

ഷോറൂമിൽ നടന്ന വിഷു, ഈസ്റ്റർ മെഗാ ഷോപ്പിംഗ് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയുടെ ചെയ്‌ർപേഴ്സൺ ശ്രീമതി സുജാത ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ യൂത്ത് ഐക്കൺ അവാർഡ് ജേതാവ് ശ്രീവിദ്യ എം നെ മൊമെന്റോ നൽകി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുജാത ടീച്ചർ ആദരിച്ചു. ചടങ്ങിൽ ഇമ്മാനുവൽ സിൽക്‌സ് സിഇഒ ടി ഒ ബൈജു, ടി പി സക്കറിയ, സി പി ഫൈസൽ, മുത്തൽ നാരായണൻ, ഷോറൂം മാനേജർ സന്തോഷ്‌ ടി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments