ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെ നിസ് വ കോളേജ് അനുമോദിച്ചു

ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെ നിസ് വ കോളേജ് അനുമോദിച്ചു




കാഞ്ഞങ്ങാട് : സമസ്ത  പൊതു പരീക്ഷയിൽ 5,7,10 ക്ലാസ്സുകളിൽ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെ കൊളവയൽ നിസ് വ കോളേജ് ആദരിച്ചു. പാലക്കി അബ്ദുൽ റഹ്മാൻ ഹാജിയുടെ അധ്യക്ഷതയിൽ കോളേജ് ചെയർമാൻ സി സുലൈമാൻ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ആയിഷ ബഷീർ, സുഹാന സത്താർ, ഷഹാമ മറിയം, അംന നസ്രിൻ, ഫാത്തിമ സഹ്‌റ, ആയിഷ പി. എ, മറിയമ്പി, നൈഫ, ആയിഷ മുഹമ്മദ്‌, സെന്നീറാഹ്, റിംഷ, ഇസ്മായിൽ, ഇമ്രാൻ, നുസ് ഹ എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. സദർ മുഅല്ലിം ആരിഫ് മുഹമ്മദ്‌ ഫൈസി ആമുഖ ഭാഷണം നടത്തി. ഫാറൂഖ് വാഫിയുടെ പ്രാർത്ഥനയോട് കൂടി ആരംഭിച്ച ചടങ്ങിൽ ഹംസ കൊളവയൽ നന്ദി പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ആയിഷ ഫർസാന, കോളേജ് ഡയറക്ടറ്റ് ബോർഡ് അംഗങ്ങളായ അബൂബക്കർ, മുഷ്ത്താക് ഹുദവി, നദീം, ഹസീബ്, ജമാഅത് സെക്രട്ടറി മുസ്തഫ കൊളവയൽ  എന്നിവർ സംസാരിച്ചു.

Post a Comment

0 Comments