കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ചന്ദ്രികയില്‍ ദീര്‍ഘകാല ലേഖകനും മുന്‍ പ്രസ് ഫോറം പ്രസിഡന്റുമായിരുന്ന പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അനുസ്മരണം നടത്തി. പ്രസ് ഫോറം ട്രഷറര്‍ ഫസലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ് ഹരി സ്വാഗതം പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി മുഹമ്മദ് അസ്ലം അനുസ്മരണ പ്രഭാഷണം നടത്തി. എന്‍ ഗംഗാധരന്‍, കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി പ്രവീണ്‍ കുമാര്‍, കെ ബാബു, ജോയ് മാരൂര്‍, സജീഷ് അടമ്പില്‍ പ്രസംഗിച്ചു.
0 Comments