പി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റരുടെ ഓർമ്മ ദിനം പ്രാർത്ഥനാദിനമായി ആചരിച്ചു

പി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റരുടെ ഓർമ്മ ദിനം പ്രാർത്ഥനാദിനമായി ആചരിച്ചു




കാഞ്ഞങ്ങാട് : മുസ്ലിം ലീഗിൻ്റെ പ്രഗത്ഭ നേതാവും ജില്ല വൈസ് പ്രസിഡന്റുമായിരുന്ന  പി.മുഹമ്മദ് കുഞ്ഞി മാസ്റ്റരുടെ ഓർമ്മദിനമായ ഏപ്രിൽ അഞ്ച് അജാനൂർ പഞ്ചായത്ത് പതിനാലാം വാർഡ് മുസ്ലിം ലിഗ് കമ്മറ്റി പ്രാർത്ഥന ദിനമായി ആചരിച്ചു. 

അതിഞ്ഞാൽ ജുമാമസ്ജിദ് കബറിസ്ഥാനിൽ നടന്ന പ്രാർത്ഥനക്കും സിയാറത്തിനും അതിഞ്ഞാൽ ജുമാ മസ്ജിദ് ഇമാം കരീം മൗലവി നേതൃത്വം നൽകി. വാർഡ്‌ പ്രസിഡന്റ് സി. എച്ച്. സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. കെ ഫസലുദ്ധീൻ സ്വാഗതം പറഞ്ഞു .മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വൺഫോർ അബ്ദുൽ റഹിമാൻ,മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത്,ജനറൽ സെക്രട്ടറി കെ.കെ ബദറുദ്ധീൻ,പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി,മണ്ഡലം ഭാരവാഹികളായ തെരുവത്ത് മൂസ ഹാജി, ഹമീദ് ചേരെക്കാടത്ത്, പി.എം ഫാറൂഖ്,ദേശീയ കൗൺസിലർ എ. ഹമീദ് ഹാജി,ബഷീർ ചിത്താരി, കെ.എം മുഹമ്മദ്‌ കുഞ്ഞി, പി അബ്ദുൽ കരീം,ഖാലിദ് അറബിക്കാടത്ത്,കെ. മുഹമ്മദ് കുഞ്ഞി, വി.കെ. അബ്ദുല്ല ഹാജി, ടി.മുഹമ്മദ് അസ്ലം, ഫസലു റഹ്മൻ ചന്ദ്രിക, പി.എം.എ അസിസ്,സുറൂർ മൊയ്തു ഹാജി,പാലാട്ട് ഹുസൈൻ ഹാജി, കെ.കെ. അബ്ദുല്ല ഹാജി, പി.എം. ഫൈസൽ, മുഹമ്മദ് സുലൈമൻ, കെ.കെ. ഇബ്രാഹിം, അഷറഫ് ചോട്ട,റമീസ് മട്ടൻ, അബ്ദുൽ റഹ്മൻ മണ്ട്യൻ, പുഞ്ചാവി മുഹമ്മദ്,പി.എം. അഹമ്മദ്, തെരുവത്ത് മുഹമ്മദ് കുഞ്ഞി, കാഞ്ഞിരായിൽ മുഹമ്മദ് കുഞ്ഞി ഹാജി,ഹംസ കൊളവയൽ,മൊയ്തു മഠത്തിൽ, മുഹമ്മദലി പീടികയിൽ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments