കാഞ്ഞങ്ങാട് : വാഹന അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരണപ്പെട്ട കാഞ്ഞങ്ങാട്ടെ ഓട്ടോ തൊഴിലാളി അരയിലെ മർഹും ബി കെ അബ്ദുല്ലയുടെ കുടുംബത്തിന് ചികിത്സാ സഹായ കമ്മിറ്റി നിർമ്മിച്ച വീട് കൈമാറി. താക്കോൽദാന ചടങ്ങ് അബ്ദുല്ല കുഞ്ഞി ചികിത്സാ കമ്മിറ്റി ഭാരവാഹികൾ നിർവഹിച്ചു
ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ എം കെ അബ്ദുല്ല ആറങ്ങാടി ജനറൽ കൺവീനർ സമീർ വർക്കിംഗ് ചെയർമാൻ ബഷീർ കൊവ്വൽപള്ളി ട്രഷറർ എം കെ റഷീദ് എന്നിവർ ചേർന്ന് കുടുംബത്തിനുവേണ്ടി ബി കെ യൂസഫ് ഹാജിക്ക് കൈമാറി അരയി ജുമാ മസ്ജിദ് ഖത്തീബ് പ്രാർത്ഥന നിർവഹിച്ചു.
ബഷീർ ആറങ്ങാടി, എംകെ അബ്ദുറഹ്മാൻ , ബഷീർ വെള്ളിക്കോത്ത്, മുത്തലിബ് കൂളിയങ്കാൽ, എ ഹമീദ് ഹാജി, അബ്ദുൽ റഹ്മാൻ ബഹ്‌റൈൻ ,ജലീൽ കാർത്തിക, ഹനീഫ,ഇബ്രാഹിം പള്ളിക്കര,സൈനുദ്ധീൻ, ഇബ്രാഹിം കുട്ടി, എ കെ മുഹമ്മദ്, ടി ഖാദർ, സി അതിരാൻ ഫസലുറഹ്മാൻ , സി എച്ച് അസീസ് തുടങ്ങിയവരും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ വിവിധ വ്യക്തികൾ പങ്കെടുത്തു.
0 Comments