കൊളവയലിൽ ചൂതുകളി സംഘം പിടിയിൽ; 20800 രൂപ കസ്റ്റഡിയിലെടുത്തു

കൊളവയലിൽ ചൂതുകളി സംഘം പിടിയിൽ; 20800 രൂപ കസ്റ്റഡിയിലെടുത്തു




കാഞ്ഞങ്ങാട് :ചട്ടിക്കളി എന്ന ചൂതുകളിക്കിടെ ഏഴംഗ സംഘം പൊലീസ് പിടിയിൽ. 20800 രൂപ കസ്റ്റഡിയിലെടുത്തു. അജാനൂർ കൊളവയലിൽ പൊതു സ്ഥലത്ത് ചൂതാട്ടം നടത്തിയ വരാണ് പിടിയിലായത്. ഹോസ്ദുർഗ് പൊലീസാണ് പിടികൂടിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് പിടികൂടിയത്. പിടിയിലായ കൊളവയലിലെ ഷംസീർ എൻ (40), കൊളവയലിലെ രഞ്ചിത്ത്  കെ (30), ചിത്താരിയിലെ പി ബഷീർ (52), കൊളവയലിലെ രാജേഷ് പി പി (42 ), കാഞ്ഞങ്ങാട് കടപ്പുറത്തെ ഭവനൻ കെ (49),  അനന്തംപള്ളയിലെ പ്രദീപൻ ടി (43 )  , കല്ലൂരാവിയിലെ രാജേഷ് പി കെ (48) എന്നിവരുടെ പേരിൽ കേസെടുത്തു.

Post a Comment

0 Comments