കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. സഹോദരന്റെ പരാതിയിന്മേല്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിന് സമീപത്തെ അൽഫലാഹ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന നിയാസിന്റെ ഭാര്യ തസ്ലീമ (28)യെ ആണ് കാണാതായത്. വിഷുദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കാഞ്ഞങ്ങാട് ടൗണിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് തസ്ലീമ വീട്ടില്‍ നിന്നു ഇറങ്ങിയത്. അഞ്ചും രണ്ടും വയസ്സു പ്രായമുള്ള രണ്ടു മക്കളെ വീട്ടിലാക്കിയ ശേഷമാണ് പോയത്. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. അപ്പോഴാണ് ഫോണ്‍ കൊണ്ടു പോയിട്ടില്ലെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്.
തസ്ലീമയെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
0 Comments