നവവധുവിന്റെ 30 പവന്‍ ആഭരണങ്ങള്‍ വിവാഹദിവസം മോഷണം പോയി

നവവധുവിന്റെ 30 പവന്‍ ആഭരണങ്ങള്‍ വിവാഹദിവസം മോഷണം പോയി



കണ്ണൂര്‍ കരിവെള്ളൂരില്‍ നവവധുവിന്റെ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ആദ്യരാത്രിയില്‍ മോഷണം പോയി. കരിവെള്ളൂര്‍ പലിയേരിയില്‍ എ കെ അര്‍ജുന്റെ ഭാര്യ കൊല്ലം സ്വദേശനി ആര്‍ച്ച എസ് സുധി(27)യുടെ ആഭരണങ്ങളാണ് മോഷണം പോയത്. മെയ് ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടിലെത്തിയ യുവതി മുകള്‍നിലയിലെ തങ്ങളുടെ കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചത്.

കഴിഞ്ഞദിവസം നോക്കുമ്പോഴാണ് ആഭരണങ്ങള്‍ കാണാനില്ലെന്ന കാര്യം യുവതി തിരിച്ചറിയുന്നത്. വീട്ടില്‍ തിരഞ്ഞിട്ടും ആഭരണം കാണാതെ വന്നതോടെ യുവതി പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments