ചെറുവത്തൂര്‍ മട്ടലായിയില്‍ ദേശീപാത നിര്‍മാണത്തിനിടെ കുന്നിടിഞ്ഞു വീണ് ഒരു തൊഴിലാളി മരിച്ചു. കൊല്‍ക്കത്ത സ്വദേശി മുംതാജ് മീര്‍ ആണ് മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഫയര്‍ഫോഴ്‌സ്ും പോലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. കൊല്‍ക്കത്ത സ്വദേശികളായ മുന്ന, മോഹന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഒരു തൊഴിലാളി പൂര്‍ണമായും മണ്ണിനടിയിലകപ്പെടുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ഭാഗികമായാണ് മണ്ണിനടയില്‍പ്പെട്ടത്. ജെസിബി ഉപയോഗിച്ച് വളരെ വേഗത്തില്‍ മണ്ണ് നീക്കി. ഗുരുതരമായി പരിക്കേറ്റ മുംതാജിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മട്ടലായി കുന്ന് ഇടിച്ചാണ് ദേശീയ പാതയുടെ പണി പുരോഗമിക്കുന്നത്. കുന്ന് തട്ട് തട്ടായി തിരിച്ചാണ് റോഡ് പണി പുരോഗമിക്കുന്നത്. മണ്ണ് ഇടിയാതിരിക്കാന്‍ മുകള്‍ ഭാഗത്ത് കോണ്‍ക്രീറ്റ് ഉപയോഗിച്ച് ഭദ്രമാക്കിയിരുന്നു. കോണ്‍ക്രീറ്റ് ചെയ്യാത്ത കുന്നിന്റെ ഏറ്റവും താഴ് ഭാഗമാണ് ഇടിഞ്ഞത്.
0 Comments