പൈതൃകങ്ങളുടെ പൊരുൾ തേടി അവർ ബേക്കൽ കോട്ടയിലെത്തി

പൈതൃകങ്ങളുടെ പൊരുൾ തേടി അവർ ബേക്കൽ കോട്ടയിലെത്തി



കാസർകോട്: വേനലവധിയെ സർഗാത്മകമായി വിനിയോഗിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, കുണിയ സ്‌കൂൾ ഓഫ് ലൈഫ്, പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്കായി ഒരുക്കിയ ‘ബേക്കൽ കിസ്സ’ എന്ന സമ്മർ ക്യാമ്പിൽ വിദ്യാർത്ഥികൾ ബേക്കൽ കോട്ടയും മാലിക് ദീനാർ മസ്ജിദും സന്ദർശിച്ചു.


കാസർഗോഡിന്റെ ചരിത്രം, ആധുനിക ശാസ്ത്രം, പ്രൊഫഷണൽ കരിയർ ഓറിയൻ്റേഷൻ, സ്‌കിൽ ഡെവലപ്മെൻ്റ്, മീഡിയ, ഡിജിറ്റൽ സ്‌പേസ് തുടങ്ങി വൈവിധ്യമാർന്ന സെഷനുകൾ ഉൾക്കൊള്ളിച്ചുകൊണ്ട്  മെയ് 5 മുതൽ 24 വരെ നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് ആണ് 

“ബേക്കൽ കിസ്സ ”.ഇതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.


ബേക്കൽ കോട്ടയിൽ വെച്ച് നടന്ന സെഷനിൽ

ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാനും അന്താരാഷ്ട്ര പരിശീലകനുമായ സൈഫുദ്ദീൻ കളനാട് ബേക്കൽ കോട്ടയെ കുറിച്ചും, കാസർകോട് ജില്ലയിലെ ടൂറിസം സാധ്യതകളെ കുറിച്ചും വിദ്യാർത്ഥികളുമായി സംവധിച്ചു.


പൈതൃകങ്ങളും സാംസ്കാരിക വൈവിധ്യങ്ങളെയും കേന്ദ്രീകരിച്ച് നടന്ന പരിപാടിക്ക് 

സിറ്റി ഹെറിറ്റേജ് ഡയറക്ടറും സ്റ്റോറി ടെല്ലറുമായ മുഹമ്മദ് ഷിഹാദ് , അധ്യാപകനായ റംസാദ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments