വായനക്കാരുടെ തിരക്കിൽ കാഞ്ഞങ്ങാട്ടെ പുസ്തകപ്പൂരം...!

വായനക്കാരുടെ തിരക്കിൽ കാഞ്ഞങ്ങാട്ടെ പുസ്തകപ്പൂരം...!



കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂളിൽ നടത്തിവരുന്ന പുസ്തകോത്സവത്തിൽ വായനക്കാരുടെ തിരക്ക്.

ഗ്രന്ഥശാലാ പ്രവർത്തകരും സഹൃദയരായ വായനക്കാരുമെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പുസ്തകോത്സവ നഗരിയിലേക്കൊഴുകുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുസ്തക പ്രസാധകരുടെ 140 സ്റ്റാളുകൾ പുസ്തകമേളയിലുണ്ട്. വിവിധ പ്രസാധകർ ഏറ്റവുമൊടുവിൽ പുറത്തിറക്കിയ പുസ്തകങ്ങളും മേളയിൽ ലഭ്യമാണ്. ജനപ്രിയ പുസ്തകങ്ങൾക്കും ഏറെ ആവശ്യക്കാരുണ്ട്. ഇഷ്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും പരിചയപ്പെടാനും ധാരാളം പേർ മേളയിലെത്തുന്നു. ന്യൂജെൻ വായനക്കാരുടെ സജീവ സാന്നിധ്യമാണ് മേളയുടെ പ്രധാന ആകർഷണം. ഗ്രന്ഥശാലകൾക്കും പൊതുജനങ്ങൾക്കും വിലക്കിഴിവും അനുവദിച്ചിട്ടുണ്ട്. മലയാളം പുസ്തകങ്ങൾക്ക് 35 ശതമാനം വരെയും ഇംഗ്ലീഷ് പുസ്തകക്കൾക്ക് 20 ശതമാനം കിഴിവും അനുവദിക്കുന്നുണ്ട്.

Post a Comment

0 Comments