കാഞ്ഞങ്ങാട്: വീട്ടില്‍ പ്രസവ ശുശ്രൂഷയ്ക്ക് പോയ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ ബേഡകം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ചെമ്പക്കാടെ റഹീമിനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. ബന്ധുവിന്റെ പ്രസവ ശുശ്രൂഷക്ക് വേണ്ടിയാണ് യുവതിയെ വീട്ടില്‍ കൊണ്ടുവന്നത്.
ഇതിനിടെയാണ് പീഡനം നടന്നത്. കഴിഞ്ഞമാസം 30ന് രാവിലെയാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറഞ്ഞത്. റഹീമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്.
0 Comments