കുവൈറ്റിൽ ശ​ക്ത​മാ​യ സു​ര​ക്ഷ പ​രി​ശോ​ധ​ന; 301 പേ​ർ അ​റ​സ്റ്റി​ൽ, 249 പേ​രെ നാ​ടു​ക​ട​ത്തി

കുവൈറ്റിൽ ശ​ക്ത​മാ​യ സു​ര​ക്ഷ പ​രി​ശോ​ധ​ന; 301 പേ​ർ അ​റ​സ്റ്റി​ൽ, 249 പേ​രെ നാ​ടു​ക​ട​ത്തി



കു​വൈ​ത്ത് സി​റ്റി: നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ട​ൽ, സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ശ​ക്ത​മാ​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം ജ​ലീ​ബ് അ​ൽ ശുയൂ​ഖ് മേ​ഖ​ല​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. ആ​ക്ടിങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ് സഊ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​രി​ട്ടു​ള്ള നി​ർ​ദേ​ശ പ്ര​കാ​രം ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​വും ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റും മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​ക​ളി​ൽ 301 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. 249 പേ​രെ നാ​ടു​ക​ട​ത്തു​ക​യും നി​യ​മ​പ​ര​മാ​യി പി​ടി​കി​ട്ടാ​നു​ള്ള 52 പേ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. പ​രി​സ്ഥി​തി അ​തോ​റി​റ്റി 78 നി​യ​മ​ലം​ഘ​ന​ങ്ങ​ളും കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി 495 നി​യ​മ​ലം​ഘ​ന​ങ്ങ​ളും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് 238 നി​യ​മ​ലം​ഘ​ന​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി.


നി​യ​ലം​ഘ​നം ക​ണ്ടെ​ത്തി​യ 121 വൈ​ദ്യു​തി കേ​ബി​ൾ ക​ണ​ക്ഷ​നു​ക​ൾ വി​ച്ഛേ​ദി​ച്ചു. 130 വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യും ചെ​യ്തു. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ 152 റെ​സി​ഡ​ൻ​സ് പെ​ർ​മി​റ്റ് നി​യ​മ​ലം​ഘ​ന​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി. ജ​ലീ​ബ് അ​ൽ ഷു​യൂ​ഖി​ലെ 30 സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം പ​രി​ഹ​രി​ച്ച​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Post a Comment

0 Comments