കാഞ്ഞങ്ങാട്: 14കാരിയെ നാലുവര്‍ഷക്കാലം പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ ചന്തേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പ്രതികളായ 70കാരനെയും 48 കാരനെയും അറസ്റ്റു ചെയ്തു. ഇരുവരും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളാണ്. കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തായത്. 2019 മുതല്‍ 2022 വരെ വിവിധ ദിവസങ്ങളിലായി വ്യത്യസ്ത സമയങ്ങളില്‍ ഇരുവരും പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ