വ്യാഴാഴ്‌ച, ജൂൺ 12, 2025


അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം കത്തിയമര്‍ന്ന് മരിച്ചവരില്‍ മലയാളിയും. വിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇതുവരെ 170 പേര്‍ മരിച്ചതായാണ് വിവരം. കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുന്നില്ല. പത്തനംതിട്ട സ്വദേശിനി രഞ്ജിതയാണ് മരിച്ച മലയാളി.

യു കെയില്‍ നഴ്‌സായ രഞ്ജിത തിരിച്ചുപോകുന്നതിനിടെയാണ് ദുരന്തത്തില്‍പ്പെട്ടത്. ഇന്നലെയാണ് രഞ്ജിത വീട്ടില്‍ നിന്ന് പുറപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  മരിച്ചവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കും. 242 പേരാണ് ജീവനക്കാരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നത്. 37 വര്‍ഷം മുമ്പ് 1988 ഒകബോര്‍ 19നും അഹ്മദാബാദില്‍ വിമാന ദുരന്തമുണ്ടായിരുന്നു. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ അക 113 വിമാനം അപകടത്തില്‍പ്പെട്ട് 164 പേരാണ് മരിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ