തെക്കില്‍ ബേവിഞ്ച ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗതം നിരോധിച്ചു

തെക്കില്‍ ബേവിഞ്ച ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗതം നിരോധിച്ചു



കാസർകോട്: ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന തെക്കില്‍ ബേവിഞ്ച സ്റ്റാര്‍ നഗറില്‍ മണ്ണിടിഞ്ഞു. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിരോധിച്ചു. തിങ്കളാഴ്ച 12 മണിയോടെയാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഈ സമയത്ത് ഒരു സ്വകാര്യബസ് കടന്നുപോയിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഈ സ്ഥലത്തിന്റെ സമീപത്തെ സോയില്‍ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തിയാണ് തകര്‍ന്ന് റോഡില്‍ വീണത്. മണ്ണിടിയുന്ന കുന്നിന് മുകളില്‍ നാലോളം വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഇവര്‍ ഭീതിയോടെയാണ് അവിടെ കഴിയുന്നത്. ബേവിഞ്ചയില്‍ റോഡില്‍ വീണ മണ്ണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. മണ്ണിടിഞ്ഞ സ്ഥലത്തുകൂടി ആംബുലന്‍സ്, അടിയന്തര സേവന വാഹനങ്ങള്‍ എന്നിവ മാത്രം നിയന്ത്രിതമായി കടന്ന് പോകാന്‍ അനുവദിക്കും. സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചശേഷം ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Post a Comment

0 Comments