കാഞ്ഞങ്ങാട്: കാണാതായ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം പുഴയിൽ നിന്നും ഇന്ന് ഉച്ചക്ക് കണ്ടെത്തി. കൊട്ടിയൂർ സന്ദർശനത്തിന് പോയ കാഞ്ഞങ്ങാട് സ്വദേശിയെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. ചിത്താരി ചാമുണ്ഡി കുന്നിലെ ചന്ദ്രന്റെ മകൻ അഭിജിത്തി 30ൻ്റെ മൃതദേഹമാണ് കിട്ടിയത്. പേരാവൂർ പുഴയിൽ നിന്നു മാണ് മൃതദേഹം കിട്ടിയത്. പുഴക്കടവിൽ തങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാരാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ അറിയിച്ചു. തലശ്ശേരി ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിക്കും. നാല് ദിവസം മുൻപ് ബാവലി പുഴയിൽ കാണാതാവുകയായിരുന്നു. ചാമുണ്ഡിക്കുന്ന്, പൊയ്യക്കര പ്രദേശത്ത് ഇരുപത്തിയൊന്ന് യുവാക്കൾ കൊട്ടിയൂർ സന്ദർശനത്തിന് പോയതായിരുന്നു. രാവിലെ കുളിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്.വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.അഭിജിത്ത് ഇലക്ട്രീഷ്യൻ ആണ്. മാതാവ്: പരേതയായ ഭാരതി. സഹോദരി: അഭിത ചന്ദ്രൻ.
0 Comments