കാഞ്ഞങ്ങാട്:വ്യാപകമായി കുണ്ടും കുഴിയും നിറഞ് ഗതാഗതം ദുഷ്കരമായിരിക്കുന്ന കാസറഗോഡ് കാഞ്ഞങ്ങാട് കെ എസ് ടി പി റോഡും കോൺഗ്രീറ്റ് പാളികൾ തകർന്ന് കമ്പികൾ ദ്രവിച്ച് പൂർണ്ണമായി തകർന്ന് അപകടവസ്ഥയിലായ മേൽ റോഡിനോടൊപ്പമുള്ള ചിത്താരിപ്പാലവും അടിയന്തിര അറ്റകുറ്റപ്പണി നടത്താനും മഴ കഴിഞ്ഞാൽ സംപ്പൂർണ്ണ നവീകരണത്തിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗവും കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റുമായ ബഷീർ വെള്ളിക്കോത്ത് പൊതു മരാമത്ത് മന്ത്രിക്കയച്ച ഇ മെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. മഴ പെയ്ത് വെള്ളം നിറഞ്ഞാൽ ശ്രദ്ധയിൽ പെടാതെ ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെ മറിഞ്ഞും കുഴി കണ്ട് വെട്ടിക്കുന്നതിനിടെ വലിയ വാഹനങ്ങൾ തമ്മിലിടിച്ച്ചും വൻ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. നാഷണൽ ഹൈവേ നിർമ്മാണ ഘട്ടത്തിലായതിനാൽ അത് വഴി പോകേണ്ട വാഹനങ്ങൾ കൂടി ആശ്രയിക്കുന്ന റോഡ് എന്ന നിലയിൽ ക്രമാതീതമായ ഗതാഗത്താകുരുക്കാണ് ഈ റോഡിലുണ്ടാകുന്നത്.ഇത് അപകട ഭീതി ഇരട്ടിപ്പിക്കുന്നുണ്ട്.ഈ സാഹചര്യത്തിൽ അടിയന്തിര ഇടപെടലുകൾ അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
0 Comments