കാഞ്ഞങ്ങാട്: ലയൺസ് ക്ലബ് ഓഫ് ബേക്കൽ ഫോർട്ട് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് രാജ് റസിഡൻസി ഓഡിറ്റോറിയത്തിൽ നടന്നു. സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ ടൈറ്റസ് തോമസ് എം ജെ എഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ലയൺ ഗോവിന്ദൻ നമ്പൂതിരി എം ജെ എഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലയൺ അഷ്റഫ് പറമ്പത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ലയൺ പി.എം. നാസർ ആർ സി , ലയൺ നാസർ കൊള വയൽ എം ജെ എഫ്, ഐ പി പി ബഷീർ കുശാൽ എം ജെ എഫ്, ലയൺ ജംഷിദാ ഷറഫുദീൻ, ലയൺ അസ്ഫാ അഷ്റഫ് ,എന്നിവർ പ്രസംഗിച്ചു. ലയൺ മുനീർ എം സ്വാഗതവും, ട്രഷറർ ലയൺ ഷറഫുദ്ദീൻ സി.എച്ച് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അഷ്റഫ് പറമ്പത്ത്, ജനറൽ സെക്രട്ടറി ഷൗക്കത്തലി എ.കെ, ട്രഷറർ ഷറഫുദീൻ സി.എച്ച് എന്നിവരെ തെരഞ്ഞെടുത്തു.
0 Comments