ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ വധിക്കുന്നതിന് കൊലയാളി സംഘങ്ങളെ നിയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഇസ്രായേല്‍ പ്രതിരോധ മന്ത്രി. (Israel’s defence chief says assassins ‘searched’ for Khamenei)12 ദിവസത്തിനിടെ യുദ്ധത്തിനിടെ ഖാംനഇക്ക് വേണ്ടി ഇസ്രായേല്‍ ഏജന്റുമാര്‍ പല തവണ തിരച്ചില്‍ നടത്തിയിരുന്നുവെന്നും എന്നാല്‍, ആക്രമണം നടത്തുന്നതിന് അവസരം ലഭിച്ചില്ലെന്നും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെങ്കിലും ഇസ്രായേല്‍ ഇപ്പോഴും ഖാംനഇയെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, യു.എസ് എയര്‍ബേസുകളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈ. യു.എസ് ഇടപ്പെട്ടില്ലെങ്കില്‍ ഇസ്രായേല്‍ സമ്പൂര്‍ണമായി തകര്‍ന്നേനെയെന്നും ഖാംനഈ അദ്ദേഹം പറഞ്ഞു. വലിയ തകര്‍ച്ചയാണ് ഇസ്രായേലിന് ഉണ്ടായ?തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരെ ഭാവിയില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ അതിന് കനത്ത വിലനല്‍കേണ്ടി വരും. യു.എസ് വ്യോമതാവളങ്ങള്‍ ഇനിയും ലക്ഷ്യംവെക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെങ്കിലും യു.എസിന് ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വധിക്കാന്‍ സാധ്യതയുണ്ടെന്ന് ഖമനയിയ്ക്ക് വ്യക്തമായതിനാല്‍ ഭൂഗര്‍ഭ ബങ്കറില്‍ ഒളിച്ചു. കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ആശയവിനിമയം വിച്ഛേദിച്ചു. അതിനാല്‍ പദ്ധതി നടപ്പായില്ല. സംഘര്‍ഷം നീണ്ടുനിന്ന 12 ദിവസത്തിനിടെ കണ്ണില്‍ പെട്ടിരുന്നെങ്കില്‍ ഇല്ലാതാക്കുമായിരുന്നു’ കാറ്റ്‌സ് പറഞ്ഞു.
അതേസമയം, ഖാംനഇ ബങ്കറില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്ന പ്രചാരണത്തിനിടെ അദ്ദേഹം ഇന്നലെ ചാനലുകള്‍ക്ക് മുന്നില്‍ ലൈവില്‍ വന്നു. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരേ ആഞ്ഞടിച്ചു കൊണ്ടാണ് ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം പൊതുജനങ്ങള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
യു.എസ് എയര്‍ബേസുകളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയാണെന്ന് ഖാംനഇ പറഞ്ഞു. യു.എസ് ഇടപ്പെട്ടില്ലെങ്കില്‍ ഇസ്രായേല്‍ സമ്പൂര്‍ണമായി തകര്‍ന്നേനെയെന്നും അദ്ദേഹം പറഞ്ഞു. വലിയ തകര്‍ച്ചയാണ് ഇസ്രായേലിന് ഉണ്ടായത്.
ഇറാനെതിരെ ഭാവിയില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ അതിന് കനത്ത വിലനല്‍കേണ്ടി വരും. യു.എസ് വ്യോമതാവളങ്ങള്‍ ഇനിയും ലക്ഷ്യംവെക്കാന്‍ മടിക്കില്ല. ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെങ്കിലും യു.എസിന് ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയണിസ്റ്റ് രാഷ്ട്രത്തിന് നേരെ വിജയം നേടാന്‍ സഹായിച്ച എല്ലാവരേയും അഭിനന്ദിക്കുകയാണ്. അതേസമയം, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം അവസാനിപ്പിച്ചുകൊണ്ടുള്ള ബില്ലിന് ഇറാന്‍ അംഗീകാരം നല്‍കി. ആണവോര്‍ജ ഏജന്‍സിയില്‍ നിന്ന് പിന്മാറാന്‍ കഴിഞ്ഞ ദിവസം തന്നെ ഇറാന്‍ തീരുമാനിച്ചിരുന്നു.
ഇസ്രായേലുമായുള്ള വെടിനിര്‍ത്തലിന് പിന്നാലെ ഇറാനില്‍ ജനജീവിതം സാധാരണ നിലയിലേക്ക് കടന്നു. യുദ്ധഭീതിയില്‍ തെഹ്‌റാനില്‍ നിന്ന് ഒഴിഞ്ഞുപോയവര്‍ തിരിച്ചെത്തിയതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കനുഭവപ്പെട്ടു.
സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തെ നേരിടുന്ന ഇറാന്റെ സായുധ സേനക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ച രാത്രി തെഹ്‌റാനില്‍ വന്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു.
0 Comments