മയക്കുമരുന്നുമായി റിസോർട്ടിൽ നിന്നും മൂന്ന് പേർ പിടിയിൽ
Sunday, June 29, 2025
മൊഗ്രാൽ കൊപ്പളത്തെ ബേയ് ഇൻ റിസോർട്ട് എന്ന സ്ഥാപനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി മൂന്നു യുവാക്കൾ പിടിയിലായി. 12.327 ഗ്രാം കഞ്ചാവും, 0.319 ഗ്രാം മെത്താഫിറ്റമിനും കൈവശം വെച്ച കുറ്റത്തിന് തിരൂരങ്ങാടി മൂന്നിയൂർ തലപ്പാറയിലെ കെ. റാഷിദ് 33, പള്ളിക്കര ബേക്കൽ ഹദ്ദാദ് നഗറിലെ എ. സമീർ 43, കോയിപ്പാടി പേരാലിലെ മുഹമ്മദ് ഷഫീഖ് 25 എന്ന്കുഇവരെയാണ് കുമ്പള എക്സൈസ് പിടികൂടിയത്. ശനിയാഴ്‌ച വൈകീട്ട് ആറരയോടെ റേഞ്ച് ഇൻസ്പെക്ടർ കെവി ശ്രാവണിന്റെ നേതൃത്തിൽ നടത്തിയ റെയ്‌ഡിലാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പ്രിവൻ്റീവ് ഓഫീസർ കെ പീതാംബരൻ, ഉദ്യോഗസ്ഥരായ ടികെ രഞ്ജിത്ത്, എംഎം അഖിലേഷ്, വി അവിനാഷ്, ഡ്രൈവർ പി പ്രവീൺ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
0 Comments