ദാറുൽ ഹുനഫ ഹിഫ്ള് കോളേജ് അനുസ്മരണം സംഘടിപ്പിച്ചു

ദാറുൽ ഹുനഫ ഹിഫ്ള് കോളേജ് അനുസ്മരണം സംഘടിപ്പിച്ചു



കാസർകോട് :  നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജുമാ മസ്ജിദിന് കീഴിലുള്ള ദാറുൽ ഹുനഫ തഹ്ഫീളുൽ ഖുർആൻ കോളേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം പൂരണം മുഹമ്മദലിയുടെ  അനുസ്മരണവും പ്രാർത്ഥന സദസ്സും  സംഘടിപ്പിച്ചു. കോളേജ് സ്ഥാപക അംഗവും മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ മഹനീയ സാന്നിദ്ധ്യവുമായിരുന്ന പൂരണം മുഹമ്മദലി സാഹിബിൻ്റെ  പേരിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. പൂരണം മുഹമ്മദലിയുടെ ആകസ്മിക മരണം നെല്ലിക്കുന്നിന് തീരാ നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് ജി എസ് അബ്ദുറഹ്മാൻ മദനി നേതൃത്വം നൽകി. കോളേജ് പ്രസിഡണ്ട് മുനീർ ബിസ്മില്ല അധ്യക്ഷത വഹിച്ചു. മുസമ്മിൽ ടി എച്ച് സ്വാഗതം പറഞ്ഞു. മുഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി ജന. സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് മുഖ്യാതിഥിയായിരുന്നു. ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് കട്ടപണി കുഞ്ഞാമു,  ഹിഫ്ള് കോളേജ് പ്രിൻസിപ്പൽ ഷറഫുദ്ദീൻ മള്ഹരി, സ്ഥാപക അംഗം പൂന മുഹമ്മദ് കുഞ്ഞി,  ഹിഫ്ള് കോളേജ് കമ്മിറ്റി ട്രഷറർ മുഹമ്മദ് ഹാജി ഒമാൻ, വൈസ് പ്രസിഡന്റ് ലത്തീഫ് കോട്ട്, കമ്മിറ്റി അംഗങ്ങളായ ഖലീൽ കുമ്പള, മുഹമ്മദലി ടവർ, ഫൈസൽ മാസ്റ്റർ, സാജിദ് ക്രൗൺ തുടങ്ങിയവരും കോളേജ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. സെക്രട്ടറി സമീർ ആമസോണിക്സ് നന്ദി പറഞ്ഞു.

Post a Comment

0 Comments