വിദ്വേഷ പ്രസംഗം: പി സി ജോർജിനെതിരെ പരാതി

വിദ്വേഷ പ്രസംഗം: പി സി ജോർജിനെതിരെ പരാതി



തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് മുൻ എംഎൽഎ പി സി ജോർജിനും എച്ച്ആർഡിഎസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനുമെതിരെ പരാതി. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ എച്ച്ആർഡിഎസ് സംഘടിപ്പിച്ച പരിപാടിയിൽ പി സി ജോർജ് നടത്തിയ മുസ്ലിംവിരുദ്ധ പരാമർശങ്ങൾ സാമൂഹ്യഐക്യം തകർക്കുന്നതാണെന്നും രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എസ് ടി അനീഷാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉൾപ്പെടെ പരാതി നൽകിയത്.

Post a Comment

0 Comments