ജൂലൈ 15ന് നേപ്പാളിൽ നടക്കുന്ന ഏഷ്യൻ സോഫ്റ്റ് ഫേസ്ബോൾ ഗെയിംസിൽ ഇന്ത്യൻ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ BTTM മൂന്നാം വർഷ വിദ്യാർത്ഥി സി.ബി ഫാത്തിമത്ത് റംസീനയെ എം.എസ്.എഫ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കമ്മിറ്റിയുടെ മൊമെന്റോയും ക്യാഷ് അവാർഡും ഉമ്മുൽ കുവൈൻ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി സൈനുദ്ധീൻ ടി.വി സമ്മാനിച്ചു. എം.എസ്.എഫ് ജില്ലാ ട്രഷറർ ജംഷീദ് ചിത്താരി, പഞ്ചായത്ത് ജനറൽ സെക്രട്ടറി മിഥ്ലാജ് വാഫി, നോർത്ത് ചിത്താരി ശാഖ പ്രസിഡന്റ് ഉബൈസ്, സിനാൻ എന്നിവർ സംബന്ധിച്ചു. നോർത്ത് ചിത്താരിയിൽ താമസിക്കുന്ന ബി.എസ് അബ്ദുൽ റസാഖ്, ബി. ഖൈറുന്നിസ എന്നിവരുടെ മകളാണ്.
0 Comments