കാഞ്ഞങ്ങാട്: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിക്കാൻ ഇടയായ സംഭവത്തിലും
സംസ്ഥാനത്ത് ആരോഗ്യ രംഗത്തെ അനാസ്ഥയിലും പ്രതിഷേധിച്ച്
മന്ത്രി വീണാജോർജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മുനിസിപ്പൽ യൂത്ത് ലീഗിൻ്റെയുംഅജാനൂർ പഞ്ചായത്ത് യൂത്ത് ലീഗിൻ്റെയും കമ്മിറ്റികളുടെ നേതൃത്വത്തിൽ സംയുക്തമായി റോഡ് ഉപരോധം നടത്തി.
പുതിയകോട്ട'
പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം
ടി ബി റോഡിൽ ഉപരോധം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ
ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിൻ്റെ നേതൃത്വത്തിൽ പോലീസ് ബലം പ്രയോഗിച്ച്
നീക്കം ചെയ്തു.
ഉപരോധ സമരം
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് എം പി ജാഫർ ഉദ്ഘാടനം ചെയ്തു,
അജാനൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ആസിഫ് ബദർ നഗർ അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് ബദരിയ നഗർ സ്വാഗതം പറഞ്ഞു,
ട്രഷറർ സിദ്ദീഖ് ഞാണിക്കടവ് നന്ദി പറഞ്ഞു
മുസ്ലിംലീഗ് ദേശീയ കൗൺസിൽ അംഗംഎ ഹമീദ് ഹാജി മുഖ്യപ്രഭാഷണം നടത്തി.മുനി സിപ്പൽ യൂത്ത് ലീഗ്
പ്രസിഡൻ്റ് സലാം മീനാപ്പീസ്
യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ
ഷംസുദ്ദീൻ ആവിയിൽ,എംപി നൗഷാദ്,
ജംഷീദ് കുന്നുമ്മൽ
നദീർ കൊത്തിക്കാൽ,റമീസ് ആറങ്ങാടി,
ജബ്ബാർ ചിത്താരി'
അസ്കർ അതിഞ്ഞാൽ,
നിസാം ചിത്താരി ,
കെ കെ ബദറുദ്ദീൻ,
ബഷീർ ചിത്താരി ,
എൻ വി നാസർ , അക്ബർ കെ വി ബദർ നഗർ സംബന്ധിച്ചു.
0 Comments