മാപ്പിള കലാകാരൻ മൻസൂർ കാഞ്ഞങ്ങാട് നിര്യാതനായി

മാപ്പിള കലാകാരൻ മൻസൂർ കാഞ്ഞങ്ങാട് നിര്യാതനായി

കാഞ്ഞങ്ങാട് : മാപ്പിള കലാകാരനും ഗായകനുമായ എം.കെ. മൻസൂർ കാഞ്ഞങ്ങാട് (44) നിര്യാതനായി. വടകരമുക്ക് ആവിക്കരയിലെ പരേതനായ അസൈനാറിന്റെ മകനാണ്. വിയ്യൂർ ആശുപത്രിയിൽ 20 ദിവസം മുൻപ് മഞ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നള്ള ചികിൽസയിലായിരുന്നു. മാസങ്ങളായി രോഗാവസ്ഥയിൽ ചികിൽസയിലായിരുന്നുവെങ്കിലും ഇടക്ക് ആരോഗ്യ സ്ഥിതിയിൽ വലിയ പുരോഗതിയുണ്ടായിരുന്നു. നാട്ടിലെ സാമൂഹ്യ സാംസ്കാരിക, കാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്നു മൻസൂർ. നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവന്റെ വിയോഗം ഉൾകൊള്ളാൻ ഇനിയും നാട്ടുകാർക്കായിട്ടില്ല. മാപ്പിള കലാകാരന്മാരുടെ സംഘടനയായ ഉമ്മാസിൻ്റെ സജീവ പ്രവർത്തകനാണ് മൻസൂർ. ഖബറടക്കം നാളെ മീനാപ്പീസ് പള്ളി ഖബർസ്ഥാനിൽ നടക്കും.
 

Post a Comment

0 Comments