കാഞ്ഞങ്ങാട്: മുസ്ലിം സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി കാസർകോട്ടെ പാവപ്പെട്ട രോഗികൾക്കുള്ള ധനസഹായം കാസർകോട് യൂണിറ്റിന് കൈമാറി. ധനസഹായം സ്റ്റേറ്റ് സെക്രട്ടറി അബ്ദുന്നാസർ പി എം കാസർകോട് യൂണിറ്റ് കമ്മിറ്റിക്ക് ഫണ്ട് കൈമാറി. കാഞ്ഞങ്ങാട് പാലക്കീസ് ഹൗസിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് പി എം. സെക്രട്ടറി സമീർ ആമസോണിക് എന്നിവർക്ക് കൈമാറിയത്. ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഹാജി. സെക്രട്ടറി കബീർ ചെർക്കളം. ട്രഷറർ എ അബ്ദുല്ല ഹാജി, എ ഹമീദ് ഹാജി, മുൻ ജില്ലാ സെക്രട്ടറി നാസർ ചെമ്മനാട്, ഖാലിദ് പാലക്കി കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ യൂണിറ്റ് സെക്രട്ടറി ഷാജഹാൻ, അൻവർ ഹസ്സൻ, ഹാറൂൺചിത്താരി, ജില്ലാ ഭാരവാഹികളും യൂണിറ്റ് പ്രതിനിധികളും പങ്കെടുത്തു.
0 Comments