ബുധനാഴ്‌ച, ജൂലൈ 23, 2025



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, ടി.ബി റോഡരുകില്‍ നൂറ്റാണ്ടുകാലമായി വഴിയാത്രക്കാര്‍ക്കും പക്ഷികള്‍ക്കും തണലും കൂടുമായി നിന്ന മുത്തശ്ശി ആല്‍മരം കടപുഴകി വീണു. സംഭവം പുലര്‍ച്ചെയായതിനാല്‍ ആളപായം ഒഴിവായി. എന്നാല്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മേല്‍ ആല്‍മരത്തിന്റെ ചില്ലകള്‍ പതിച്ച് കാര്യമായ നാശം ഉണ്ടായി. നേരം പുലരുന്നതു മുതല്‍ രാത്രി വൈകും വരെ വലിയ ജനസാന്നിധ്യവും വാഹന ബാഹുല്യവും അനുഭവപ്പെടാറുള്ള ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിനു മുന്‍ വശത്തെ മരമാണ് കാറ്റില്‍ കടപുഴകിവീണത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ