കാഞ്ഞങ്ങാട്ട് ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും എട്ടര ലക്ഷം രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട്ട് ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും എട്ടര ലക്ഷം രൂപ തട്ടിയെടുത്തു



കാഞ്ഞങ്ങാട് : ഡോക്ടറുടെ ബാങ്ക് അകൗണ്ടുകളിൽ നിന്നും ഡോക്ടർ  അറിയാതെ 867000 രൂപ തട്ടിയെടുത്തു. മറ്റൊരു അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അജാനൂർ കിഴക്കും കരയിൽ താമസിക്കുന്ന ഡോ. കെ. വിനോദ് കുമാറിനാണ് ഭീമമായ തുക നഷ്ടപ്പെട്ടത്. കാഞ്ഞങ്ങാട് യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ  ബ്രാഞ്ചിലെ ഡോക്ടറുടെ രണ്ട് അകൗണ്ടുകളിൽ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. അവന്യൂസ് ഇൻഡ്വ പ്രൈവറ്റ് ലിമിറ്റഡ് എന്ന അകൗണ്ടിലേക്കാണ് പണം മാറിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 17 നും 27നും രണ്ട് തവണ കളായി ഓൺലൈൻ വഴിയാണ് പണം പിൻവലിച്ചിരിക്കുന്നത്.  ഡോക്ടർ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments