ഗൾഫിലേക്ക് കൊണ്ടുപൊകാൻ അയൽവാസി നൽകിയ അച്ചാർ കുപ്പിയിൽ എം ഡി എം എ

ഗൾഫിലേക്ക് കൊണ്ടുപൊകാൻ അയൽവാസി നൽകിയ അച്ചാർ കുപ്പിയിൽ എം ഡി എം എ




ഗല്‍ഫിലേക്ക് കൊണ്ടുപോകുന്നതിന് അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എം ഡി എം എ കണ്ടെത്തി. ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം. ജിസിന്‍ വിദേശത്തുപോകുന്ന അയൽവാസിയായ മിഥിലാജിൻ്റെ വീട്ടിലെത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എം ഡി എം എയും ഹാഷിഷ് ഓയിലുമാണ് അച്ചാര്‍ കുപ്പിയില്‍ ഒളിപ്പിച്ചിരുന്നത്.   മിഥിലാജ് ഇന്ന് ഗള്‍ഫിലേക്ക് പോകാനിരിക്കുന്നതിനിടെയാണ് വിദേശത്തുളള സുഹൃത്തിന് പോകുന്ന വഴിക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജിസിന്‍ അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. കുപ്പിയുടെ സീല്‍ പൊട്ടിയത് ശ്രദ്ധയില്‍പ്പെട്ട മിഥിലാജ് തുറന്നുപരിശോധിച്ചപ്പോഴാണ് കുപ്പിക്കകത്ത് കവറിൽ പൊതിഞ്ഞ നിലയിൽ എം ഡി എം എയും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ  ചക്കരക്കൽ പോലീസില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.  സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മിഥിലാജിന്റെ അയല്‍വാസിയുടെ അടക്കം അറസ്റ്റ് രേഖപ്പെടുത്തി. അച്ചാര്‍ കുപ്പി വിമാനത്താവളത്തില്‍വെച്ചാണ് പിടിക്കപ്പെട്ടിരുന്നെങ്കില്‍ മിഥിലാജിന്റെ ഭാവിയെ തന്നെ ബാധിക്കുമായിരുന്നു.

Post a Comment

0 Comments