മൂന്നാം നിലയിൽ നിന്നും കരാറുകാരൻ തള്ളിയിട്ട കെട്ടിട ഉടമ മരിച്ചു

മൂന്നാം നിലയിൽ നിന്നും കരാറുകാരൻ തള്ളിയിട്ട കെട്ടിട ഉടമ മരിച്ചു




കാഞ്ഞങ്ങാട് : കരാറുകാരൻ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നും ചവിട്ടി താഴെയിട്ട കെട്ടിട ഉടമ കൊല്ലപ്പെട്ടു.   അലൂമിനിയം ഫാബ്രിക്കേഷൻ ബിസിനസ് നടത്തുന്ന വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കൽ റോയി ജോസഫാണ് 48 മരിച്ചത്. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ മംഗലാപുരം ആശുപത്രിയിലാണ് മരണം. മാവുങ്കാൽ മൂലക്കണ്ടത്ത് നിർമ്മാണത്തിലുള്ള മൂന്ന് നിലകെട്ടിടത്തിന് മുകളിൽ നിന്നും കരാറുകാരൻ ചവിട്ടി താഴെയിട്ടതായാണ് പരാതി.  കരാറുകാരൻ നരേന്ദ്രനെതിരെ ഇത് സംബന്ധിച്ച് ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ  ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. റോയിയും കരാറുകാരൻ നരേന്ദ്രനും മൂന്നാംനിലയിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിർമ്മാണം സംബന്ധിച്ച് ഇരുവരും തർക്കമുണ്ടായി എന്നാണ് പറയുന്നത്. താഴെ പരിക്കേറ്റ് കിടന്ന

 റോയിയെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗു രുതരമായതിനാൽ പിന്നീട് മംഗലാപുരം കെ എം സി ആ ശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  ഇൻസ്പെക്ടർ പി. അജിത്ത്‌കുമാർ സംഭവസ്ഥലം  സന്ദർശിച്ചിരുന്നു. റോയിക്ക് മഡിയനിൽ അലൂമിനിയം ഫാബ്രിക്കേഷഷോപ്പുണ്ട്. മൂലക്കണ്ടത്ത് സ്വന്തം ഷോപ്പ് തുടങ്ങാനായിരുന്നു മൂന്ന് നില കെട്ടിടം നിർമ്മാണമാരംഭിച്ചത്. റോയി ജോസഫിൻ്റെ സുഹൃത്ത് പെരളം വയലിലെ പി .വി . ഷാജിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്നതിനായി ഹൊസ്ദുർഗ് പോലീസ് മംഗലാപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.

Post a Comment

0 Comments