നെല്ലിക്കുന്ന് ദാറുൽ ഹുനഫ ഹിഫ്ള് കോളേജ് 'നൂൻ 2025' ലോഗോ പ്രകാശനം ചെയ്തു

നെല്ലിക്കുന്ന് ദാറുൽ ഹുനഫ ഹിഫ്ള് കോളേജ് 'നൂൻ 2025' ലോഗോ പ്രകാശനം ചെയ്തു




കാസർകോട് നെല്ലിക്കുന്ന് മുഹിയുദ്ധീൻ ജുമാ മസ്ജിദിന്റെ കീഴിലുള്ള ദാറുൽ ഹുനഫ ഹിഫ്ള് കോളേജിന്റെ 1500 ആം നബിദിന ആഘോഷ കലാപരിപാടികളുടെ ലോഗോ പ്രകാശനം നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജുമാ മസ്ജിദ് പള്ളി കമ്മിറ്റി സെക്രട്ടറി ഹനീഫ് നെല്ലിക്കുന്നിന് ഹിഫ്ള് കോളേജ് പ്രസിഡണ്ട് മുനീർ ബിസ്മില്ല നൽകിക്കൊണ്ട് നിർവഹിച്ചു. പരിപാടിയിൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് പള്ളി വൈസ് പ്രസിഡണ്ട് കട്ടപ്പണി കുഞ്ഞാമു മുഖ്യ അതിഥിയായിരുന്നു. ഹിഫ്ള് കോളേജ് പ്രിൻസിപ്പൽ ഷറഫുദ്ദീൻ മള്ഹരി പ്രാർത്ഥന നടത്തി. ദാറുൽ ഹുനഫാ ജനറൽ സെക്രട്ടറി മുസമ്മിൽ ടി എച്ച് മുഖ്യപ്രഭാഷണം നടത്തി. മുഹിയുദ്ധീൻ പള്ളി ജോയിൻ സെക്രട്ടറിമാരായ  ഇബ്രാഹിം എൻ യു. അൻവർ ടി എച്ച്. കമ്മിറ്റി അംഗമായ ഷറഫുദ്ദീൻ.ടി കെ.  ഹിഫ്ള് കോളേജ് ട്രഷറർ ഒമാൻ ഹാജി, വൈസ് പ്രസിഡന്റ് ലത്തീഫ് കോട്ട്, ജോയിൻ സെക്രട്ടറി സമീർ ആമസോണിക്സ് മുഹമ്മദലി ടവർ, ഫൈസൽ മാസ്റ്റർ തുടങ്ങിയവരും കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

Post a Comment

0 Comments