കോട്ടിക്കുളം മേല്‍പാലം സംസ്ഥാന ഗവണ്‍മെന്റിന്റെ അനാസ്ഥ; ജനശ്രീ സുസ്ഥിര വികസന മിഷന്‍

കോട്ടിക്കുളം മേല്‍പാലം സംസ്ഥാന ഗവണ്‍മെന്റിന്റെ അനാസ്ഥ; ജനശ്രീ സുസ്ഥിര വികസന മിഷന്‍



ഉദുമ : കോട്ടിക്കുളം മേല്‍പാല നിര്‍മാണത്തിന് വേണ്ടി റെയില്‍വേ വര്‍ഷങ്ങള്‍ക്ക് മുമ്പേ സ്ഥലം വാങ്ങി നല്‍കിയിട്ടും സംസ്ഥാന ഗവണ്‍മെന്റും കിഫ്ബിയും ആര്‍.ബി.ഡി.സി.കെ.യും ചേര്‍ന്ന് മേല്‍പാല നിര്‍മാണത്തിനുള്ള റീ ടെണ്ടര്‍ നടപടികള്‍ വൈകിപ്പിച്ച് കൊണ്ടിരിക്കയാണ്. മാര്‍ച്ച് മാസത്തില്‍ മേല്‍പാലത്തിന്റെ പണികള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ. പ്രഖ്യാപിച്ചിട്ടും റീ എസ്റ്റിമേറ്റ് ചെയ്ത് മേല്‍പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കാത്ത സംസ്ഥാന ഗവണ്‍മന്റിന്റെ അനാസ്ഥയാണെന്ന് ജനശ്രീ സുസ്ഥിര വികസന മിഷന്‍ ഉദുമ മണ്ഡലം യോഗം ആരോപിച്ചു.

കോട്ടിക്കുളത്ത് റിസര്‍വ്വേഷന്‍ ടിക്കറ്റ് സൗകര്യം പുനഃസ്ഥാപിക്കണമെന്നും, പരശുറാം, മദ്രാസ് മെയിലുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും യോഗം ആവശ്യപെട്ടു.

ജനശ്രീ മണ്ഡലം കമ്മിറ്റിയുടെ അനുമോദനയോഗം ജനശ്രീ ജില്ല ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി.വി. ഉദയകുമാര്‍ അദ്ധ്യക്ഷം വഹിച്ചു. ജനശ്രീ ജില്ല ജനറല്‍ സെക്രട്ടറി രാജീവന്‍ നമ്പ്യാര്‍, ട്രഷറര്‍ കെ.പി. സുധര്‍മ, സിനി രവികുമാര്‍, അഷറഫ് മാങ്ങാട്, ശോഭന, ലിനി മനോജ്, ശ്രുതി തെക്കേക്കര, വി.പി.അബ്ദുള്‍ കാദര്‍, കെ.വി. രാജഗോപാലന്‍, പി.ആര്‍ ചന്ദ്രന്‍, കമലാക്ഷന്‍, ഉഷ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments