പൊലീസിന്റെ പ്രത്യേക അറിയിപ്പ്; കാഞ്ഞങ്ങാട്ട് ഗതാഗത നിയന്ത്രണം

പൊലീസിന്റെ പ്രത്യേക അറിയിപ്പ്; കാഞ്ഞങ്ങാട്ട് ഗതാഗത നിയന്ത്രണം




കാഞ്ഞങ്ങാട്: ഓണത്തിരക്കിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതത്തിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. അലാമിപ്പള്ളിമുതല്‍ നോര്‍ത്ത് കോട്ടച്ചേരിവരെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാല്‍ പ്രൈവറ്റ് വാഹനങ്ങള്‍ കാഞ്ഞങ്ങാട് സൗത്ത്, പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യണം. വടക്ക് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മഡിയന്‍, ചിത്താരി ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യണം. പരമാവധി ബസ്, ഓട്ടോ മുതലായ പബ്ലിക് വാഹനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ദൂരെ നിന്നും വരുന്നവര്‍ ബസ് ഗതാഗതം ഉപയോഗപ്പെടുത്തണമെന്നും ഹൊസ്ദുര്‍ഗ് പൊലീസ് അഭ്യര്‍ത്ഥിച്ചു. നോ പാര്‍ക്കിങ്ങില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് കൊണ്ട് പോകുമെന്നും കനത്ത പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments