എസ്.ടി.യു അതിജീവന സമരം: സർക്കാറിന് താക്കീതായി

എസ്.ടി.യു അതിജീവന സമരം: സർക്കാറിന് താക്കീതായി



കാഞ്ഞങ്ങാട് : നിർമാണ തൊഴിലാളി ക്ഷേമ നിധി ബോർഡിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ നിർമാണ തൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ലാ കമ്മിറ്റി നടത്തിയ പെൻഷൻകാരുടെ അതീജീവന സമരം സർക്കാറിന് താക്കീതായി. ക്ഷേമനിധി ബോർഡിൽ നിന്നുള്ള പെൻഷനും ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് കുടിശിക തീർത്തു നൽകുക,ക്ഷേമനിധി പെൻഷൻകാരെ മസ്റ്ററിംഗിൽ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ ജില്ല ക്ഷേമനിധി ഓഫീസിന് മുമ്പിൽ നടത്തിയ സമരത്തിൽ നൂറു കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ജില്ലാ പ്രസിഡണ്ട് പി. ഐ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. എസ്. ടി. യു ദേശീയ വൈ.പ്രസിഡണ്ട് എ അബ്ദുൽ റഹ്മാൻ ഉൽഘാടനം ചെയ്തു. ജില്ല ജന. സെക്രട്ടറി ഹനീഫ പാറ സ്വാഗതം പറഞ്ഞു.

എസ്.ടി.യു സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി സമരപ്രഖ്യാപനം നടത്തി. എസ്.ടി യു ജില്ല പ്രസിഡണ്ട് എ അഹമ്മദ് ഹാജി,മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് എം.പി.ജാഫർ, സെക്രട്ടറി ശംസുദ്ധീൻ ആവിയിൽ, സി. എ ഇബ്രാഹിം എതിർത്തോട്,എൽ.കെ ഇബ്രാഹിം,റഷീദ് മുറിയനാവി,ജാഫർ മുവാരിക്കുണ്ട് പ്രസംഗിച്ചു.ഫെഡറേഷൻ ജില്ലാ നേതാക്കളായ എം.കെ ഇബ്രാഹിം പൊവ്വൽ,അബ്ദുൽ റഹ്മാൻ കടമ്പള,യൂസഫ് പാച്ചാണി, എ എച്ച് മുഹമ്മദ് ആദൂർ,ടി എസ് സൈനുദ്ധീൻ തുരുത്തി,മുഹമ്മദ് കുഞ്ഞി മൊഗ്രാൽ,ശിഹാബ് റഹ്മാനിയ നഗർ,ഷാഫി പള്ളത്തടുക്ക,എസ് കെ അബ്ബാസലി,ബി കെ ഹംസ ആലൂർ,ഹനീഫ പൈക്ക,നംഷാദ് ചെർക്കള,ഹസൻ കുഞ്ഞി പാത്തൂർ,ഫുളൈൽ കെ മണിയനൊടി,ബി എ അബ്ദുൽ മജീദ്  സമരത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments