പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി അജ്മീറിൽ പിടിയിൽ

പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി അജ്മീറിൽ പിടിയിൽ



കാസർകോട്: പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. നാരമ്പാടി സ്വദേശിയായ അബ്ദുല്‍ റസാഖി(35)നെയാണ് ബദിയഡുക്ക എ.എസ്.ഐ മുഹമ്മദ്, സിപിഒമാരായ ഗോകുല്‍, ശ്രീനേഷ് എന്നിവരടങ്ങിയ പൊലീസ് സംഘം അജ്മീരില്‍ വച്ച് പിടികൂടിയത്. 2023ല്‍ ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ്. പ്രസ്തുത കേസില്‍ അറസ്റ്റിലായി അബ്ദുല്‍ റസാഖ് പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടര്‍ച്ചയായി വാറന്റയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു പൊലീസ് അന്വേണം തുടരുന്നതിനിടയിലാണ് പ്രതി വേഷം മാറി അജീമീരില്‍ ഒളിവില്‍ കഴിയുന്നതായുള്ള വിവരം പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അജ്മീരിലെത്തിയാണ് പിടികൂടിയത്.

Post a Comment

0 Comments