പള്ളിക്കര പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച യു.ഡി.എഫ് നേതാക്കൾ കസ്റ്റഡിയിൽ

പള്ളിക്കര പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച യു.ഡി.എഫ് നേതാക്കൾ കസ്റ്റഡിയിൽ



കാഞ്ഞങ്ങാട് :പള്ളിക്കര പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച യു.ഡി.എഫ് നേതാക്കളെ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹക്കീം കുന്നിൽ, സാജിദ് മൗവൽ, സുകുമാരൻ പൂച്ചക്കാട്, കെ.ഇ.എ. ബക്കർ, സിദ്ദീഖ് പള്ളിപ്പുഴ,എം.പി .മുഹമ്മദ് ഷാഫി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ കൂടാതെ 12 യു.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ ഉപരോധം ആരംഭിച്ചു. അശാസ്ത്രീയമായ വാർഡ് വിഭജനത്തിലൂടെ സി.പി.എം പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും പഞ്ചായത്ത് സെക്രട്ടറി അട്ടിമറിക്ക് കൂട്ട് നിൽക്കുന്നുവെന്നും ആരോപിച്ചായിരുന്നു ഉപരോധം. ജീവനക്കാർക്കും നാട്ടുകാർക്കും പഞ്ചായത്തിൽ പ്രവേശിക്കാനാവാതെ തടസം സൃഷ്ടിച്ചതിനും പൊലീസ് അനുമതിയില്ലാതെ ധർണ നടത്തിയതിനും കേസെടുത്തു. പഞ്ചായത്ത് ഓഫീസ് രാവിലെ 8 മണിക്ക് തന്നെ ഉപരോധിച്ചിരുന്നു. ഇൻസ്പെക്ടർ എം.വി. ശ്രീ ദാസിന്റെ നേതൃത്വത്തിലാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. എസ്. ഐമാരായ സവ്യസാചി , എം . സതീശൻ, മനോജ് കുമാർ കൊട്രച്ചാൽ, എ.എസ്.ഐ രഞ്ജിത്ത് എന്നിവരും പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

Post a Comment

0 Comments