കല്ല്യാണ വേദി കാരുണ്യ പ്രവർത്തനത്തിന്റെ വേദിയാക്കി പി കെ ഉബൈദ്

കല്ല്യാണ വേദി കാരുണ്യ പ്രവർത്തനത്തിന്റെ വേദിയാക്കി പി കെ ഉബൈദ്



കാഞ്ഞങ്ങാട്: പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികൾക്ക് കാരുണ്യത്തിന്റെ തണലേകിയിരിക്കുകയാണ് സൗത്ത് ചിത്താരി വി പി റോഡിലെ  പി കെ യൂസഫിന്റെ മകൻ ഉബൈദ്. ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ചാലഞ്ച് പദ്ധതിയിൽ പങ്കെടുത്ത് കൊണ്ടാണ് ഉബൈദ് മാതൃകാപരമായ കാരുണ്യ പ്രവർത്തനം നടത്തിയത്.

കല്യാണ വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ ഉബൈദ് ചിത്താരി ഡയാലിസിസ് സെന്റർ എക്സിക്യൂട്ടീവ് അംഗം റഷീദ് കൂളിക്കാടിന് ചെക്ക്‌ കൈ മാറി. ചടങ്ങിൽ പി കെ യൂസഫ്, ഷാനിദ് സി എം, ഹനീഫ ബി കെ, ഖലീൽ , ജാഫർ, ഷിഹാബ് , ഖാലിദ് സി എച്ച് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments