ബേക്കൽ: അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിൻ്റെ ഭാഗമായി പരിസ്ഥിതി വനം മന്ത്രാലയം, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ നേതൃത്വത്തിൽ നെഹ്രു കോളേജ് എൻ.എസ്.എസ് വളണ്ടിയർമാർ, പള്ളിക്കര പഞ്ചായത്ത് ഹരിത കർമ്മ സേന, ഡി.ടി.പി.സി ക്ലീൻ ഡെസ്റ്റിനേഷൻ സ്റ്റാഫ് എന്നിവരുടെ സഹകരന്നത്തോടെ ബേക്കൽ പുതിയ കടപ്പുറം ശുചീകരിച്ചു. 150 പേർ പങ്കെടുത്തു.
പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസ്മിൻ വഹാബ് പരിപാടി ഉൽഘാടനം ചെയ്തു.കടൽക്കരയിൽ സ്ഥാപിച്ച സൈനേജ് പരിസ്ഥിതി വനം മന്ത്രാലയം എക്സിക്യൂട്ടീവ് എഞ്ചിനീയർ മഹ്ഫൂസ മൻസൂരി ഉൽഘാടനം ചെയ്തു.
ക്ലീൻ ഡ്രൈവ് നോഡൽ ഓഫീസർ വിസ്മയ എ, ബി.ആർ.ഡി.സി മനേജർ പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി മനോജ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരായ ആദർശ് ടി.വി, ഡോ.സൂര്യാ നായർ, സിദ്ധാർത്ഥ് ടി.വി, നീരജ് എന്നിവർ നേതൃത്വം നൽകി.ശേഖരിച്ച 952 കിലോ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഗ്രീൻ വേംസ് എന്ന സ്ഥാപനത്തിന് റീസൈക്കിൾ ചെയ്യാനായി നൽകി .
0 Comments