സംയുക്ത ജമാ അത്ത് നബിദിന സമ്മേളനവും ഗസ്സ ഐക്യ ദാർഢ്യ പ്രാർത്ഥനാ സദസ്സും ഇന്ന്

സംയുക്ത ജമാ അത്ത് നബിദിന സമ്മേളനവും ഗസ്സ ഐക്യ ദാർഢ്യ പ്രാർത്ഥനാ സദസ്സും ഇന്ന്



കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലമുള്ള 75 മഹല്ല് ജമാഅത്തുകളുടെ കൂട്ടായ്മയായ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വമ്പിച്ച നബിദിന സമ്മേളനവും ഫലസ്തീൻ ഐക്യദാർഢ്യ പ്രാർത്ഥന സദസ്സും സെപ്റ്റംബർ 22 തിങ്കളാഴ്ച വൈകിട്ട് 04.00 മണിക്ക് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.


മെട്രോ മുഹമ്മദ് ഹാജി നഗറിൽ നടക്കുന്ന സമ്മേളനം പ്രസിഡൻറ് മുബാറക് ഹുസൈന് ഹാജിയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത പ്രഭാഷകൻ മഅ്മൂൻ ഹുദവി വണ്ടൂർ മദ്ഹുറസൂൽ പ്രഭാഷണം നടത്തും.


ലോകത്ത് മനുഷ്യത്വമുള്ള മുഴുവനാളുകളെയും കണ്ണീരണിയിപ്പിക്കുകയും, ലോക വൻകിട രാഷ്ട്രങ്ങളുടെ പിൻബലത്തിലും മറ്റു രാഷ്ട്രങ്ങളുടെ കുറ്റകരമായ മൗനത്തിന്റെ ആനുകൂല്യത്തിലും ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് ഇരയാക്കപ്പെട്ട് 65000 മനുഷ്യർകൊല്ലപ്പെടുകയും കാൽക്കോടിയോളം വരുന്ന അവിടുത്തെ ജനതയുടെ ഭവനങ്ങളും പാഠശാലകളും ആരാധനാലയങ്ങളും ആതുരാലയങ്ങളും തരിപ്പണമാക്കപ്പെടുകയും അന്നവും കുടിവെള്ളവും തടയപ്പെടുകയും ചെയ്ത മനുഷ്യരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഐക്യദാർഢ്യ പ്രാർത്ഥന സദസ്സ് സമ്മേളനത്തോടനുബന്ധിച്ച് നടക്കും. ലോകത്ത് നിലനിൽക്കുന്ന ഒരു നീതി ശാസ്ത്രത്തിനും ന്യായീകരിക്കാനാവാത്ത ഇസ്രായേലിന്റെ ഈ ക്രൂരതക്കെതിരെ ലോക മനസ്സാക്ഷി ചെറുത്തു നിൽപ്പിനൊരുങ്ങാൻ ബാധ്യതപ്പെട്ട ഈ സന്ദർഭത്തിൽ മുഴുവൻ ആളുകളും പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് പ്രസിഡൻറ് മുബാറക്ക് ഹസൈനാർ ഹാജി, ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, ട്രഷറർ എം കെ അബൂബക്കർ ഹാജി എന്നിവർ അഭ്യർത്ഥിച്ചു.

Post a Comment

0 Comments