ബേക്കൽ ബീച്ച് പാർക്കിൽ സ്കൈ ലാൻ്റേർൺ ഫെസ്റ്റിവൽ 27 ന്

ബേക്കൽ ബീച്ച് പാർക്കിൽ സ്കൈ ലാൻ്റേർൺ ഫെസ്റ്റിവൽ 27 ന്




ബേക്കൽ : ലോക ടൂറിസം ദിനമായ സെപ്റ്റംബർ 27 ന് ബി.ആർ.ഡി.സിയും ബേക്കൽ ബീച്ച് പാർക്കും സംയുക്തമായി ബേക്കൽ ബീച്ച് പാർക്കിൽ സ്കൈ ലാൻ്റേർൺ ഫെസ്റ്റിവൽ സീസൺ- 2 സംഘടിപ്പിക്കുന്നു. ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം സെൻട്രൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.സിദ്ദൂ.പി. അൽഗൂർ നിർവ്വഹിച്ചു.ബി.ആർ.ഡി.സി  എം.ഡി. ഷിജിൻ പറമ്പത്ത്,ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.


ലോക ടൂറിസം ദിനത്തിൽ സന്ദർശകർക്ക് വിവിധ വർണ്ണങ്ങളിലുള്ള വിളക്ക് കൂടുകൾ ഒരേ സമയം ആകാശത്തേക്ക് പറത്താനുള്ള അവസരമാണ് ബീച്ച് പാർക്കിൽ ഒരുക്കുന്നത്. ലാൻ്റേർൺ ഫെസ്റ്റിവലിനെ കുറിച്ച് കുറിച്ച് കൂടതൽ അറിയാൻ 96338 56262 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

0 Comments