റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന് ആശ്വാസം. അബ്ദുൽ റഹീമിനു കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. കീഴ്‌ക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. റഹീമിനെതിരെ ഇനി മറ്റു നടപടികളുണ്ടാവില്ല. ഇതോടെ അബ്ദുൽ റഹീമിന്റെ മോചനം ഇനി എളുപ്പമാകുമെന്നാണ് വിവരം. 2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട് റഹീം അറസ്റ്റിലായത്.
0 Comments